ആശുപത്രി കെട്ടിടത്തിന്റെ നിര്‍മ്മാണം പൂര്‍ത്തിയാക്കണം

Tuesday 18 April 2017 3:36 pm IST

അമ്പലപ്പുഴ: കരുമാടി ആയുര്‍വ്വേദ ആശുപത്രി കെട്ടിട നിര്‍മ്മാണം അടിയന്തരമായി പൂര്‍ത്തിയാക്കണമെന്ന് വാര്‍ഡ് വികസന സമിതിയോഗം ആവശ്യപ്പെട്ടു. അമ്പലപ്പുഴ തെക്കുപഞ്ചായത്ത് ഏഴാം വാര്‍ഡ് വികസന സമിതിയോഗമാണ് ആവശ്യം ഉന്നയിച്ച്. വയലാര്‍ രവി എംപിയുടെ പ്രാദേശിക വികസന ഫണ്#ില്‍ നിന്നും 44 ലക്ഷത്തി അറുപത്തി അയ്യായിരം രൂപ അനുവദിച്ചിട്ടും ഉദ്യോഗസ്ഥര്‍ ആശുപത്രിയെ അവഗണിച്ചെന്ന് യോഗം ചൂണ്ടിക്കാട്ടി. ഇതിനെതിരെ ശക്തമായ സമര പരിപാടികള്‍ സംഘടിപ്പിക്കാനും യോഗം തീരുമാനിച്ചു. വികസന സമിതി ചെയര്‍മാന്‍ കരുമാടി മുരളി അദ്ധ്യക്ഷത വഹിച്ചു. ബി. പത്മിനിയമ്മ, എന്‍. രാജപ്പന്‍പിള്ള തുടങ്ങിയവര്‍ സംസാരിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.