വാളയാര്‍ പീഡനം; ഒരാള്‍ കൂടി അറസ്റ്റില്‍

Monday 22 May 2017 4:53 am IST

പാലക്കാട്: വാളയാര്‍ പെണ്‍കുട്ടികളുടെ മരണവുമായി ബന്ധപ്പെട്ട് ഒരാളെ കൂടി അറസ്റ്റ് ചെയ്തു. 17കാരനായ അയല്‍വാസിയെയാണ് പോലീസ് അറസ്റ്റ് ചെയ്തത്‍. ഇയാള്‍ പെണ്‍കുട്ടിയെ പീഡിപ്പിച്ചിരുന്നുവെന്നും പോലീസ് വ്യക്തമാക്കുന്നു. നാര്‍കോട്ടിക് സെല്‍ എസ്‌പിയാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. പ്രായപൂര്‍ത്തിയാകാത്തതിനാല്‍ പ്രതിയുടെ ചിത്രം പുറത്തുവിട്ടിട്ടില്ല. കേസില്‍ അഞ്ചു പേരെ പോലീസ് അറസ്റ്റ് ചെയ്തു കഴിഞ്ഞു. മൂത്തമകള്‍ ജനുവരി 13നും ഇളയമകള്‍ നാലിനുമാണ് തൂങ്ങിമരിച്ചത്. വീട്ടില്‍ ഒരേ സ്ഥലത്താണ് ഇരുവരും മരിച്ചത്. പെണ്‍കുട്ടികളുടെ അമ്മയുടെ ബന്ധുക്കളായ കല്ലങ്കാട് വി. മധു, കുട്ടിമധു എന്ന എം. മധു, അയല്‍വാസി ചേര്‍ത്തല സ്വദേശി പ്രദീപ് കുമാര്‍, ഇടുക്കി രാജാക്കാട് നാലുതെക്കില്‍ വീട്ടില്‍ ഷിബു എന്നിവരാണ് കേസില്‍ പിടിയിലായ മറ്റുള്ളവര്‍.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.