ന്യൂദല്‍ഹി: പത്താം ക്ലാസ് വരെ ഇനി മുതല്‍ ഹിന്ദി നിര്‍ബന്ധം. കേന്ദ്രീയ വിദ്യാലയങ്ങളിലും സിബിഎസ്ഇ സ്കൂളുകളിലുമാണ് ഹിന്ദി നിര്‍ബന്ധമാക്കിയിരിക്കുന്നത്. ഹിന്ദി നിര്ബന്ധമാക്കമെന്ന പാര്‍ലമെന്റിന്റെ നിര്‍ദേശത്തിന് രാഷ്ട്രപതി പ്രണബ് മുഖര്‍ജി അംഗീകാരം നല്കി.
ഇതു സംബന്ധിച്ച ഔദ്യോഗിക അറിയിപ്പ് എല്ലാ വകുപ്പുകള്‍ക്കും നല്‍കിയതായി അധികൃതര്‍ വ്യക്തമാക്കി. എല്ലാ സംസ്ഥാനങ്ങളിലെ കേന്ദ്രവിദ്യാലങ്ങളിലും സിബിഎസ്ഇ സ്കൂളുകളിലും ഇതോടെ ഹിന്ദി നിര്‍ബന്ധമാക്കും.
അതേസമയം കേരളത്തില്‍ പത്താം ക്ലാസ് വരെ മലയാളം നിര്‍ബന്ധമാക്കി ഓര്‍ഡിനന്‍സ് പുറപ്പെടുവിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: