പിലാത്തറ: ഏഴിലോട് ചാലില്‍ കോളിയാടന്‍ വിഷ്ണുമൂര്‍ത്തി രക്തചാമുണ്ഡി ഗുളികന് ദേവസ്ഥാനവും ഒറ്റക്കോല കളിയാട്ടവും 19നും 20നും നടക്കും. ബുധനാഴ്ച രാവിലെ തന്ത്രി വലിയകുളം നാരായണന് നമ്പൂതിരിയുടെ കാര്‍മ്മികത്വത്തില്‍ നവക പൂജ, കലശാഭിഷേകം എന്നിവയുണ്ടാകും.വൈകീട്ട് ഏഴിലോട് മുത്തപ്പന് ക്ഷേത്രസന്നിധിയില്‍ നിന്നും കലവറ നിറയ്ക്കല്‍ ഘോഷയാത്രയും അറത്തില്‍ ഭദ്ര പുരം ക്ഷേത്രത്തില്‍ നിന്നും ദീപവും തിരിയും എഴുന്നള്ളിക്കല്‍ എന്നിവ നടക്കും. തുടര്‍ന്ന് മേലേരിക്ക് തീ കൂട്ടല്‍ നടക്കും.വ്യാഴാഴ്ച പുലര്‍ച്ചെ നാലിന് ഒറ്റക്കോലം പുറപ്പാടും മേലേരി വിഴലും നടക്കും.രാവിലെ വിഷ്ണു മൂര്‍ത്തി, ഗുളികന്, രക്തചാമുണ്ഡി തെയ്യങ്ങളുടെ പുറപ്പാട്, അന്നദാനം എന്നിവയുണ്ടാകും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: