ചെറുതോണി: മണിപ്പാറ തങ്കപ്പന് സിറ്റി പൂവത്തിങ്കല്‍ ജോയിയുടെ വീടിന്റെ മുന്നില്‍ കുപ്പിച്ചില്ലുകള്‍ വിതറി സാമൂഹ്യവിരുദ്ധരുടെ അഴിഞ്ഞാട്ടം. കഴിഞ്ഞ കുറേ ദിവസങ്ങളായി ഈ മേഖലയില്‍ മദ്യപാനികളുടെ ശല്യം വര്‍ദ്ധിച്ചുവരുന്നതായി നാട്ടുകാര്‍ പറഞ്ഞു. അടച്ചിട്ടിരുന്ന ഗേറ്റ് തുറക്കാന്‍ ശ്രമിച്ചെങ്കിലും കഴിയാത്തതിനാല്‍ ഗേറ്റിനോട് ചേര്‍ന്ന് കുപ്പിചില്ലുകള്‍ വിതറിയിരുന്നു.
സമീപത്തുവച്ചുതന്നെ വലിയ മദ്യകുപ്പികള്‍ പൊട്ടിച്ചതായും കണ്ടെത്തിയിട്ടുണ്ട്. അടുത്തുള്ള വീടുകളിലേക്കുള്ള വൈദ്യുതിലൈനും ടെലിവിഷന്‍ കേബിളുകളും നശിപ്പിച്ചിട്ടുണ്ട്. വീട്ടുകാര്‍ കഞ്ഞിക്കുഴി പോലീസില്‍ പരാതി നല്കി. പ്രദേശത്ത് വ്യാജമദ്യലോബികളും മയക്കുമരുന്ന് മാഫിയയും മാസങ്ങളായി വിളയാട്ടം നടത്തുമ്പോഴും അധികൃതര്‍ ശ്രദ്ധിക്കുന്നില്ലെന്നും നാട്ടുകാര്‍ പറഞ്ഞു. പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: