അമൃതസര്‍: ശിരോമണി അകാലിദള്‍, കോണ്‍ഗ്രസ്, ആം ആദ്മി പാര്‍ട്ടി തുടങ്ങിയവയില്‍ പെട്ട 39 സിഖുകാരായ നേതാക്കള്‍ക്ക് മതശിക്ഷ.
പഞ്ചാബ് നിയമസഭാ തെരഞ്ഞെടുപ്പിനു മുന്‍പ് വിവാദ സിഖ് പുരോഹിതന് ദേരാ സച്ചാ സൗദയെ കണ്ടതിനാണ് അകാല്‍ തക്ത് മേധാവി ഗുര്ബച്ചന് സിങ്ങ് ഇവരെ കുറ്റക്കാരായി കണ്ട് ശിക്ഷ വിധിച്ചത്.
ഇതനുസരിച്ച് സിഖ് ഗുരുദ്വാരകളില്‍ ഇവര്‍ കുറച്ചു ദിവസം സേവനം അനുഷ്ഠിക്കണം. ഇവര്‍ മതപരമായ പെരുമാറ്റ ദൂഷ്യം നടത്തിയതാണ് അകാല്‍ തക്ത് കണ്ടെത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: