കാരന്തൂര്‍: കാരന്തൂരില്‍ രണ്ട് വീടുകളില്‍ മോഷണം. സ്വര്‍ണ്ണവും പണവും കവര്‍ ന്നു. അടുക്കത്ത് ശിവദാസന്റെ വീട്ടില്‍ നിന്നും നാല് പവന്റെ സ്വര്‍ണ്ണമാല ഒന്നര പവന്റെ വള മൂവായിരം രൂപ എന്നിവ മോഷണം പോയി.
രാവിലെ വീടിന്റെ വാതി ല്‍ തുറന്നിട്ട് ശിവദാസന്‍ നടക്കാന്‍ പോയപ്പോഴാണ് മോഷണം നടന്നത്. ഭാര്യ വീട്ടില്‍ ഉണ്ടായിരുന്നുവെങ്കിലും ഉറക്കത്തിലായിരുന്നു. കുന്നുമ്മല്‍ അലിയുടെ വീട്ടി ല്‍ പതിനാലര പവന്റെ സ്വര്‍ണ്ണം മോഷണം പോയി.
അലിയുടെ സഹോദരിയുടെയും മക്കളുടെയും പാദസരമാണ് മോഷണം പോയത്. രാത്രി വീടിന്റെ പിറകുവശത്തെ വാതില്‍ പൊളിച്ച് അകത്തു കടന്നാണ് മോഷ ണം നടത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: