പേരാമ്പ്ര: കടിയങ്ങാട് ആര്‍എസ്എസ് പ്രവര്ത്തകന് നേരെ സിപിഎം അക്രമം. നടുവിലക്കണ്ടി മീത്തല്‍ സന്ദീപ് (28)നാണ് സിപിഎം അക്രമത്തില്‍ പരിക്കേറ്റത്. ഇദ്ദേഹത്തെ പേരാമ്പ്ര ഗവ. ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ഇന്നലെ രാത്രി ഏഴു മണിയോടെ കടിയങ്ങാട് ടൗണില്‍ വെച്ചാണ് സന്ദീപിനെ മാരകായുധങ്ങളുമായി എത്തിയ സംഘം അക്രമിച്ചത്. പുത്തന്‍പുരയില്‍ ലിനീഷ്, രതിഷ് എന്നിവരുടെ നേതൃത്വത്തിലെത്തിയ സംഘമാണ് അക്രമം നടത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: