വൈദ്യുതി ചാര്‍ജ്ജ് വര്‍ദ്ധിപ്പിച്ചതില്‍ പ്രതിഷേധം

Monday 22 May 2017 4:25 am IST

ചേളന്നൂര്‍: വൈദ്യുതി ചാര്‍ജ്ജ് വര്‍ദ്ധിപ്പിച്ച സം സ്ഥാന സര്‍ക്കാര്‍ നടപടിയില്‍ പ്രതിഷേധിച്ച് യുവമോര്‍ച്ച എലത്തൂര്‍ മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തില്‍ ചേളന്നൂര്‍ കെഎസ്ഇബി ഓഫീസിനു മുമ്പില്‍ സായാഹ്ന ധര്‍ണയും പ്രകടനവും നടത്തി. ബിജെപി മണ്ഡലം ജനറല്‍ സെക്രട്ടറി കൃഷ്ണദാസ് ഉദ്ഘാടനം ചെയതു. യുവമോര്‍ച്ച മണ്ഡലം പ്രസിഡണ്ട് ആര്‍. ബിനീഷ് അദ്ധ്യക്ഷത വഹിച്ചു. യുവമോര്‍ച്ച മോര്‍ച്ച മണ്ഡലം ജനറല്‍ സെക്രട്ടറി വിഷ്ണു മോഹന്‍ ട്രഷറര്‍ ശരത്ത് കക്കോടി എന്നിവര്‍ സംസാരിച്ചു. യുവമോര്‍ച്ച മണ്ഡലം നേതാക്കളായ സിജീഷ്, കെ. നിതിന്‍, എന്‍.കെ. സൂരജ് എന്നിവര്‍ നേതൃത്വം നല്‍കി. ബാലുശ്ശേരി: വൈദ്യുതി ചാര്‍ജ്ജ് വര്‍ദ്ധനവില്‍ പ്രതിഷേധിച്ച് യുവമോര്‍ച്ച പ്രവര്‍ത്തകര്‍ ബാലുശ്ശേരി ടൗണില്‍ പന്തം കൊളുത്തി പ്രകടനം നടത്തി. നിയോജകമണ്ഡലം പ്രസിഡണ്ട് എം.കെ. രാജേഷ്, ജനറല്‍ സെക്രട്ടറി പ്രമോദ് ശിവപുരം, നിജിന്‍രാജ് എന്നിവര്‍ നേതൃത്വം നല്‍കി.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.