കോഴിക്കോട്: നിര്‍ദ്ധന കുടുംബത്തിലെ കുട്ടികള്‍ക്കായി ഹൃദ്രോഗ ശസ്ത്രക്രിയാ നിര്‍ണ്ണയ ക്യാമ്പ് നടത്തുന്നു. ഈ മാസം 23 ന് കോഴിക്കോട് പി.വി.എസ്. ആശുപത്രിയിലാണിത്.
കൊച്ചി അമൃത ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സിന്റെയും റോട്ടറി ഇന്റര്‍നാഷണല്‍ 3201, 3202 ന്റെയും നേതൃത്വത്തിലാണ് ക്യാമ്പ്.
രാവിലെ 9 ന് ആരംഭിക്കുന്ന ക്യാമ്പ് പി.വി. ചന്ദ്രന് ഉദ്ഘാടനം ചെയ്യും. ഇതില്‍ നിന്നു തെരഞ്ഞെടുക്കുന്ന നൂറ് കുട്ടികള്‍ക്ക് സൗജന്യമായി ഹൃദയ ശസ്ത്രക്രിയ നടത്തും. ഹൃദ്രോഗം ഉള്ളതോ, വരാന്‍ സാധ്യതയുള്ളതോ ആയ 18 വയസ്സിന് താഴെയുള്ള കുട്ടികള്‍ക്കായാണ് ക്യാമ്പ്. വിദഗ്ധ ഡോക്ടര്‍മാര്‍ നേതൃത്വം നല്‍കും.
ഹൃദ്രോഗമുള്ള കുട്ടികള്‍ക്ക് ഇക്കോ കാര്‍ഡിയോഗ്രാഫ് അടക്കമുള്ള വിദഗ്ധ പരിശോധന, കൗണ്‍സലിംഗ് എന്നിവ നല്‍കും. അമൃത ആശുപത്രിയുടെ കാര്‍ഡിയോളജി ഒപി സ്ഥിരമായി കോഴിക്കോട് പിവിഎസ് ആശുപത്രിയില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ക്യാമ്പില്‍ പങ്കെടുക്കാന്‍ മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്യണം. ഫോണ്‍: 7034028610. ഡോ. രേണു പി കുറുപ്പ്, ഡോ. രാജേഷ് സുഭാഷ്, വേണു താമരശ്ശേരി, അഡ്വ. പി. കെ. ശ്രീധരന്, എന്‍. പ്രസാദ് തുടങ്ങിയവര്‍ വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: