വെള്ളൂര്‍: ചങ്ങമ്മത ദേവീക്ഷേത്രത്തിലെ പത്താമുദയ മഹോത്സവം 21 മുതല്‍ 29 വരെ നടക്കും. 21ന് പ്രഭാത പൂജകള്‍ക്കുശേഷം 11.30ന് മനയത്താറ്റില്ലത്ത് ചന്ദ്രശേഖരന് നമ്പൂതിരിയുടെ കാര്‍മ്മികത്വത്തില്‍ കലശാഭിഷേകം, 2ന് ഗന്ധര്വ്വക്കളം, വൈകിട്ട് 6ന് വിശേഷാല്‍ ദീപാരാധന,തുടര്‍ന്ന് അറുകൊലക്ക് നിവേദ്യവും ഗന്ധര്വ്വക്കളവും.
22ന് 9.30ന് സര്‍പ്പത്തിനു നൂറുംപാലും, തളിച്ചുകൊട, 11.15ന് സര്‍പ്പക്കളം, 5ന് സര്‍പ്പക്കളം, 8ന് ദേശതാലപ്പൊലികള്‍ക്ക് വരവേല്‍പ്പ്, 9.30 മുതല്‍ സര്‍പ്പക്കളം, 23ന് 10 മുതല്‍ നൂറും പാലും തളിച്ചുകൊട, 6.30ന് വിശേഷാല്‍ ദീപാരാധന, ദീപക്കാഴ്ച, സര്‍പ്പക്കളം, രാത്രി 12ന് ഗരുഢന്‍തൂക്കം, തുടര്‍ന്ന് സര്‍പ്പക്കളം, 29ന് പ്രഭാതപൂജകള്‍ക്കുശേഷം 10ന് പൊങ്കാല, വൈകുന്നേരം തടിപൂജ, 8മുതല്‍ വടശ്ശേരി പരമേശ്വരന് നമ്പൂതിരിയുടെ കാര്‍മ്മികത്വത്തില്‍ വലിയ ഗുരുതി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: