സിവില്‍ സര്‍വ്വീസ് സമ്മര്‍ കോഴ്‌സ്

Tuesday 18 April 2017 10:35 pm IST

പാലാ: സിവില്‍ സര്‍വ്വീസ് ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ ആഭിമുഖ്യത്തില്‍ സിവില്‍ സര്‍വ്വീസ് കാംക്ഷികളായ വിദ്യാര്‍ത്ഥികള്‍ക്കായി നാലാഴ്ച്ചത്തെ സമ്മര്‍കോഴ്‌സും ഹൈസ്‌കൂള്‍, ഹയര്‍ സെക്കന്‍ഡറി വിദ്യാര്‍ത്ഥികള്‍ക്കായി പഞ്ചദിന റെസിഡന്‍ഷ്യല്‍ ക്യാമ്പും നടത്തുന്നു. 24ന് ആരംഭിക്കുന്ന കോഴ്‌സിലേക്ക് എസ്എസ്എല്‍സി, പ്ലസ്ടു, ഡിഗ്രി പരീക്ഷ എഴുതിയിരിക്കുന്നവര്‍ക്ക് അപേക്ഷിക്കാം. ക്യാമ്പ് മെയ് 12ന് രാവിലെ 9ന് എംജി യൂണിവേഴ്‌സിറ്റി വൈസ്ചാന്‍സിലര്‍ ഡോ. ബാബു സെബാസ്റ്റ്യന്‍ ഉദ്ഘാടനം ചെയ്യും. സമാപന സമ്മേളനത്തില്‍ പാലാ ബിഷപ്പ് മാര്‍ ജോസഫ് കല്ലറങ്ങാട്ട് മുഖ്യാതിഥിയാകും. മുന്‍ യുഎന്‍ സ്ഥാനപതി റ്റി.പി ശ്രീനിവാസന്‍, മുന്‍ ഡിജിപി ഡോ. അലക്‌സാണ്ടര്‍ പി. ജേക്കബ്, മുന്‍ വൈസ് ചാന്‍സിലര്‍ ഡോ. സിറിയക് തോമസ്,എഡിജിപി ഡോ. ബി. സന്ധ്യ, ഗവ. പ്രിന്‍സിപ്പല്‍ സെക്രട്ടറിമാരായ റ്റി.കെ ജോസ്, മുഹമ്മദ് ഹനീഷ്, മുംബൈ ഇന്‍കം ടാക്‌സ് കമ്മീഷണര്‍ ജ്യോതിഷ് മോഹന്‍, ഡോ. രേണു രാജ്, ഉമേഷ് കേശവന്‍, ജെറോമിക് ജോര്‍ജ്ജ് തുടങ്ങിയവര്‍ വിവിധ വിഷയങ്ങളില്‍ ക്ലാസുകള്‍ നയിക്കും. 9447421011, 04822 215831

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.