തിരുവനന്തപുരം: ഇലക്ട്രോണിക്, ഡിജിറ്റല്‍ മേഖലയിലെ ജേര്‍ണലിസ്റ്റുകളെ വര്‍ക്കിംഗ് ജേര്‍ണലിസ്റ്റ് ആക്ടിന്റെ പരിധിയില്‍ കൊണ്ടുവരുമെന്ന കേന്ദ്ര തൊഴില്‍ മന്ത്രി ബന്ദാരു ദത്താത്രയയുടെ പ്രഖ്യാപനത്തെ കേരള പത്രപ്രവര്‍ത്തക യൂണിയന് സ്വാഗതം ചെയ്തു.
മന്ത്രിയുടെയും കേന്ദ്രസര്‍ക്കാരിന്റെയും അനുകൂലനിലപാടിനെ യൂണിയന് അഭിനന്ദിച്ചു. ഈ വിഷയം ഉന്നയിച്ച് യൂണിയന് നിരന്തരമായി സമര്‍ദ്ദം ചെലുത്തിവരുകയായിരുന്നു. നേരത്തെ ബന്ദാരു ദത്താത്രയ, വെങ്കയ്യനായിഡു തുടങ്ങിയ കേന്ദ്രമന്ത്രിമാരെ നേരില്‍ കണ്ട് യൂണിയന് നിവേദനം നല്‍കിയിരുന്നു. ഈ ആവശ്യമുന്നയിച്ച് കഴിഞ്ഞമാസം പാര്‍ലമെന്റ് മാര്‍ച്ചും നടത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: