കൊച്ചി: ഭാരതീയ മത്സ്യ പ്രവര്‍ത്തക സംഘം 15-ാം സംസ്ഥാന സമ്മേളനം 21,22,23 തീയതികളില്‍ കൊയിലാണ്ടിയില്‍ . 21ന് സംസ്ഥാന കൗണ്‍സിലാണ്.
22ന് വൈകിട്ട് 3.30ന് ചെങ്ങോട്ടുകാവ് പാലത്തിന് സമീപത്ത് നിന്ന് പ്രകടനം. കൊയിലാണ്ടി പുതിയ ബസ് സ്റ്റാന്‍ഡ് പരിസരത്തുള്ള കെ.വി. രാഘവന് നഗറില്‍ വൈകിട്ട് അഞ്ചിന് തീരദേശ സമ്മേളനം നടക്കും. കേന്ദ്ര ഭക്ഷ്യ-പൊതുവിതരണ സഹ മന്ത്രി സി.ആര്. ചൗധരി ഉദ്ഘാടനം ചെയ്യും.
സംസ്ഥാന ജനറല്‍ സെക്രട്ടറി പി.പി. ഉദയഘോഷ് ആമുഖ പ്രഭാഷണവും എ. ഗോപാലകൃഷ്ണന് മുഖ്യപ്രഭാഷണവും നടത്തും. ക്യാപ്ടന് വി.കെ. ഷണ്മുഖന് അധ്യക്ഷനാകും.
23ന് രാവിലെ 9.30ന് കൊയിലാണ്ടി സൂരജ് ഓഡിറ്റോറിയ(വേദവ്യാസ നഗര്‍)ത്തില്‍ നടക്കുന്ന പ്രതിനിധി സമ്മളനം കേന്ദ്ര ഭക്ഷ്യ സംസ്കരണ സഹമന്ത്രി സാധ്വി. നിരഞ്ജന് ജ്യോതി ഉദ്ഘാടനം ചെയ്യും. ആര്‍എസ്എസ് സഹ പ്രാന്ത കാര്യവാഹ് എം. രാധാകൃഷ്ണന് മുഖ്യപ്രഭാഷണം നടത്തും. സംസ്ഥാന പ്രസിഡന്റ് അഡ്വ. വി. പത്മനാഭന് അധ്യക്ഷനാകും.
12ന് ആര്‍എസ്എസ് പ്രാന്ത പ്രചാരക് പി.എന്‍. ഹരികൃഷ്ണകുമാര്‍ പ്രഭാഷണം നടത്തും. രണ്ടിന് തീരദേശ മേഖല എന്നവിഷയത്തില്‍ സംഘടനാ സംസ്ഥാന വൈസ് പ്രസിഡന്റ് എന്‍. പി. രാധാകൃഷ്ണന് പ്രഭാഷണം നടത്തും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: