കൊച്ചി: കവി, അധ്യാപകന്, സാമൂഹ്യ പരിഷ്കര്‍ത്താവ്, മനുഷ്യാവകാശ പ്രവര്ത്തകന് എന്നീ നിലകളില്‍ ബഹുമുഖ പ്രതിഭയായിരുന്ന കവിതിലകന്‍ പണ്ഡിറ്റ് കറുപ്പന്റെ 133-ാമത് ജന്മദിന ആഘോഷങ്ങളുടെ ഭാഗമായി പ്ലസ് ടു തലത്തിലും കോളേജ് തലത്തിലുംപെട്ട വിദ്യാര്‍ത്ഥികള്‍ക്കായി പ്രബന്ധരചനാ മത്സരം. സമ്മാനാര്‍ഹരാകുന്നവര്‍ക്ക് ക്യാഷ് അവാര്‍ഡും സര്‍ട്ടിഫിക്കറ്റും നല്‍കും.
പ്രബന്ധങ്ങള്‍ വിദ്യാലയ അധികാരികളുടെയോ അധ്യാപകരുടെയോ ശുപാര്‍ശയോടെ ജനറല്‍ സെക്രട്ടറി, കവിതിലകന്‍ പണ്ഡിറ്റ് കറുപ്പന് വിചാരവേദി, കലൂര്‍, കൊച്ചി-682017 എന്ന വിലാസത്തല്‍ മെയ് 15 നകം എത്തിക്കണം. ‘ഇക്കാണും ലോകങ്ങള്‍ ഈശ്വരന്റെ മക്കളാണെല്ലാം ഒരു ജാതി, മാറ്റി നിര്‍ത്താമോ സമസൃഷ്ടിയേ’ ഇതിന്റെ അടിസ്ഥാനത്തില്‍ പണ്ഡിറ്റ് കറുപ്പന്റെ സാമൂഹ്യപരിഷ്കരണ ്രപവര്‍ത്തനങ്ങള്‍ എന്നതാണ് വിഷയം. വിവരങ്ങള്‍ക്ക് 9446369817, 9446499689.
പ്രതികരിക്കാൻ ഇവിടെ എഴുതുക: