ന്യൂദല്‍ഹി : ജൂണ്‍ മുതല്‍ സെപ്തംബര്‍ വരെയുള്ള തെക്ക് കിഴക്കന്‍ കാലവര്‍ഷം ഇത്തവണ സാധാരണനിലയിലാവുമെന്ന് കാലാവസ്ഥാ നിരീക്ഷണ വകുപ്പ്.
96 ശതമാനത്തോളം മഴ ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും കാലാവസ്ഥാ നിരീക്ഷണ വകുപ്പ് ഡയറക്ടര്‍ ജനറല്‍ കെ. ജെ. രമേഷ് അറിയിച്ചു.
96-104 ശതമാനം വരെയുള്ളതാണ് സാധാരണനിലയിലുള്ള മഴയായി കണക്കാക്കുന്നത്. ഇതില്‍ കൂടുതല്‍ ഉള്ളത് 105- മുതല്‍ 110 ശതമാനം വരെയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: