തിരുവനന്തപുരം: ഡോ. ബി. ആര്. അംബേദ്കര്‍ ഇന്റര്‍നാഷണല്‍ ഫൗണ്ടേഷന് സംഘടിപ്പിച്ച 126-ാം ജന്മദിനാഘോഷവും ബാബാ സാഹിബ് പുരസ്കാര സമര്‍പ്പണവും മസ്കറ്റ് ഹോട്ടലില്‍ നടന്നു. ചടങ്ങ് രാജ്യസഭാ ഉപാദ്ധ്യക്ഷന്‍ പ്രൊഫ. പി.ജെ. കുര്യന് ഉദ്ഘാടനം ചെയ്തു. ഭരണഘടനയില്‍ എഴുതിവച്ചിരിക്കുന്ന പ്രധാന ലക്ഷ്യങ്ങള്‍ നടപ്പിലാക്കുന്ന കാര്യത്തില്‍ ഭരണാധികാരികള്‍ വിമുഖത കാട്ടുന്നതായി അദ്ദേഹം പറഞ്ഞു. ജനാധിപത്യം,സാമൂഹ്യനീതി, മതേതരത്വം എന്നിവ ഭരണഘടനയില്‍ എഴുതിവച്ചിരിക്കുന്നു
എങ്കിലും ഒരു ഭരണാധികാരിയും ഈ അന്തസത്ത ഉള്‍ക്കൊള്ളുന്നില്ല.
ഭരണഘടന നടപ്പാക്കുന്നവരുടെ കൈയിലാണ് വിജയം. ഈ അന്തസത്ത ഉള്‍ക്കൊണ്ടു ഭരിച്ചാല്‍ നിലവിലുള്ള പ്രശ്നങ്ങള്‍ പരിഹരിക്കാനാകുമെന്നും അദ്ദേഹം പറഞ്ഞു. പിറന്ന മണ്ണില്‍ ജീവിക്കാന്‍ അവകാശം നിഷേധിച്ചവരുടെ നീതിക്കുവേണ്ടി പ്രവര്‍ത്തിക്കുന്ന സംഘടന സാധാരണക്കാരടെ ജീവിത സാഹചര്യങ്ങള്‍ മെച്ചപ്പെടുത്താനാണ് ശ്രദ്ധിക്കുന്നതെന്ന് ചടങ്ങില്‍ മുഖ്യ പ്രഭാഷണം നടത്തിയ ഫൗണ്ടേഷന്റെ ദേശീയ ചെയര്മാന് നെടുമണ്‍കാവ് ഗോപാലകൃഷ്ണന് പറഞ്ഞു. ഈ വര്‍ഷത്തെ ബാബാ സാഹിബ് അവാര്‍ഡ്ജേതാക്കളായ 19 പേര്‍ക്ക് ചടങ്ങില്‍ പ്രൊഫ. പി.ജെ. കുര്യന് പുരസ്കാരങ്ങള്‍ വിതരണം ചെയ്തു. ചടങ്ങില്‍ മന്ത്രി ജി. സുധാകരന്,ഫൗണ്ടേഷന് സംസ്ഥാന ജനറല്‍ സെക്രട്ടറി ശിവരാജന് കണ്ടത്തില്‍, പ്രസിഡന്റ് കെ.വി. പത്മനാഭന്, സെക്രട്ടറി സി.സി.കുട്ടപ്പന്, ജില്ലാ പ്രസിഡന്റ് ഗോപിനാഥ് തുടങ്ങിയവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: