രാജ്കോട്ട്: ട്വന്റി20 ക്രിക്കറ്റില്‍ 10,000 തികയ്ക്കുന്ന ആദ്യ ബാറ്റ്സ്മാനായി ക്രിസ് ഗെയ്ല്. ഗുജറാത്ത് ലയണ്‍സിനെതിരായ മത്സരത്തിലാണ് റെക്കോഡ് നേട്ടം സ്വന്തമാക്കിയത്. നിര്‍ഭാഗ്യവശാല്‍ മലയാളി താരം ബേസില്‍ തമ്പിയുടെ പന്തില്‍ തൊട്ടടുത്ത നിമിഷം ഗെയ്ല് പുറത്തായി.
ട്വന്റി ട്വന്റിയില്‍ ഏറ്റവും കൂടുതല്‍ സെഞ്ച്വറിയും(18) അര്‍ധ സെഞ്ച്വറിയും(60) ഗെയ്ലിന്റെ പേരിലാണ്. റോയല്‍ ചലഞ്ചേഴ്സിനായി ഗെയ്ല് നേടിയ 175 റണ്‍സാണ് ട്വന്റി ട്വന്റിയിലെ ഏറ്റവും ഉര്‍ന്ന സ്കോര്‍. തീര്‍ന്നില്ല. ഏറ്റവും വേഗത്തില്‍ അര്‍ധസെഞ്ച്വറിയും ഏറ്റവും കൂടുതല്‍ സിക്സും(736) ഫോറും (764) നേടിയ താരം കൂടിയാണ് ഗെയ്ല്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: