കണ്ണൂര്‍: ഭാരതീയ വിചാരകേന്ദ്രം, പരമേശ്വര്‍ജി നവതി ആഘോഷ സമിതി എന്നിവയുടെ ആഭിമുഖ്യത്തില്‍ മെയ് 1 ന് കണ്ണൂരില്‍ ഭഗവത്ഗീതാ മഹാസംഗമം നടത്തും. രാവിലെ 9 മുതല്‍ ജവഹര്‍ ലൈബ്രറി ഹാളിലാണ് പരിപാടി. 9 മണിക്ക് രജിസ്ട്രേഷന് നടക്കും. തുടര്‍ന്ന് നടക്കുന്ന ഉദ്ഘാടന സഭയില്‍ ആഘോഷസമിതി പ്രസിഡണ്ട് ഡോ.പി.നാരായണന് അധ്യക്ഷത വഹിക്കും. വിവേകാനന്ദ കേന്ദ്ര വേദിക് മിഷന് ഫൗണ്ടേഷന് ഡയരക്ടര്‍ ഡോ.എം.ലക്ഷ്മികുമാരിയമ്മ പരിപാടി ഉദ്ഘാടനം ചെയ്യും. ബാലഗോകുലം മുന്‍ അധ്യക്ഷന്‍ പി.പി.രാജന് മാസ്റ്റര്‍ മുഖ്യപ്രഭാഷണം നടത്തും. പി.ജനാര്ദ്ദനന് സ്വാഗതവും കെ.വി.ജയരാജന് മാസ്റ്റര്‍ നന്ദിയും പറയും. തുടര്‍ന്ന് നടക്കുന്ന ദ്വിതീയ സഭയില്‍ ഡോ.പ്രമീള ജയറാം അധ്യക്ഷത വഹിക്കും. കൊളത്തൂര്‍ അദൈ്വതാശ്രമത്തിലെ സ്വാമിനി ശിവാനന്ദപുരി ഭഗവത്ഗീത മാതൃശക്തിക്കുള്ള പ്രേരണ എന്ന വിഷയത്തില്‍ പ്രഭാഷണം നടത്തും. സുമ വര്‍മ്മ സ്വാഗതവും ഷൈമ സൂരജ് നന്ദിയും പറയും. തൃതീയ സഭയില്‍ ഡോ.രജിത്ത് രവീന്ദ്രന് അധ്യക്ഷത വഹിക്കും. ഭഗവത് ഗീത യുവത്വത്തിന്റെ പ്രേരക ശക്തി എന്ന വിഷയത്തില്‍ രാഹുല്‍ ഈശ്വര്‍ പ്രഭാഷണം നടത്തും. പി.വി.സുരേന്ദ്രന് മാസ്റ്റര്‍ സ്വാഗതവും പി.മനോജ് കുമാര്‍ നന്ദിയും പറയും. സമാപന സഭയില്‍ ആര്‍എസ്എസ് പ്രാന്ത സഹ സംഘചാലക് അഡ്വ.കെ.കെ.ബാലറാം അധ്യക്ഷത വഹിക്കും. പ്രാന്തീയ ബൗദ്ധിക് പ്രമുഖ് കെ.പി.രാധാകൃഷ്ണന് ഭഗവത് ഗീത സാമൂഹ്യ സമരസത എന്ന വിഷയത്തില്‍ പ്രഭാഷണം നടത്തും. നവതി ആഘോഷസമിതി രക്ഷാധികാരിമാരായ എം.പി.ബാലന് മാസ്റ്റര്‍ സ്വാഗതവും എ.ദാമോദരന്‍ നന്ദിയും പറയും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: