മട്ടന്നൂര്‍: കഴിഞ്ഞ ദിവസം മട്ടന്നൂരില്‍ ഡങ്കിപ്പനി ബാധിച്ച് മരിച്ച എന്‍.വി.ഗംഗാധരന്റെ കുടുംബത്തിന് അടിയന്തിര ധനസഹായം നല്‍കണമെന്ന് ബിജെപി മട്ടന്നൂര്‍ നിയോജക മണ്ഡലം കമ്മറ്റി ആവശ്യപ്പെട്ടു. മട്ടന്നൂരിലും പരിസര പ്രദേശങ്ങളിലും വ്യാപിക്കുന്ന ഡങ്കപ്പനി തടയുന്നതിനായി വിദഗ്ധ മെഡിക്കല്‍ സംഘം മട്ടന്നൂര്‍ മേഖലയില്‍ ക്യാമ്പ് ചെയ്ത് പനി ബാധിത പ്രദേശങ്ങളില്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ നടത്തണമെന്നും മറ്റ് പ്രദേശങ്ങളില്‍ പനി പടരുന്നത് തടയാന്‍ നടപടി സ്വീകരിക്കണമെന്നും യോഗം ആവശ്യപ്പെട്ടു. പി.രാജന് അധ്യക്ഷത വഹിച്ചു. ബിജു ഏളക്കുഴി, ഇ.എ.സജു, കെ.നാരായണന്, ഒ.ഷിജു, ഒ.രതീശന്, പി.കെ.രാജന് തുടങ്ങിയവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: