തിരുവനന്തപുരം: വൈദ്യുതി നിരക്ക് വര്‍ധിപ്പിച്ചതിനെതിരെ ബിജെപി പ്രതിഷേധ മാര്‍ച്ച് നടത്തും. ശനിയാഴ്ച സംസ്ഥാനത്തെ വൈദ്യുതി ഓഫീസുകളിലേക്ക് റാന്തല്‍ വിളക്കുകളുമായി മാര്‍ച്ച് നടത്തുമെന്ന് ബിജെപി അറിയിച്ചു.
വീട്ടുപയോഗത്തിനുള്ള വൈദ്യുതിക്ക് യൂണിറ്റിന് പത്ത് പൈസ മുതല്‍ 50 പൈസ വരെ വര്‍ധിപ്പിച്ചു കൊണ്ട് വൈദ്യുതി റെഗുലേറ്ററി കമ്മീഷന് കഴിഞ്ഞ ദിവസം ഉത്തരവ് പുറത്തിറക്കിയിരുന്നു. പുതുക്കിയ നിരക്കുകള്‍ ചൊവ്വാഴ്ച പ്രാബല്യത്തില്‍ വന്നിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: