നാല്‍ക്കോ ഓഹരി വില്‍പ്പന ആരംഭിച്ചു

Wednesday 19 April 2017 7:33 pm IST

ന്യൂദല്‍ഹി: പുതിയ സാമ്പത്തിക വര്‍ഷത്തില്‍ പൊതുമേഖലാ സ്ഥാപനങ്ങളുടെ ഓഹരി വില്‍പ്പനയാരംഭിച്ചു. നാല്‍ക്കോയുടെ അഞ്ചു ശതമാനം ഓഹരികളുടെ വില്‍പ്പനയാണ് ആരംഭിച്ചത്. ഇതിലൂടെ 640 കോടി സമാഹരിക്കാനാകും. വില്‍പ്പനയാരംഭിച്ച ഇന്നലെ 7.73 കോടിയുടെ ഓഹരികള്‍ വിറ്റുപോയി. വില്‍പ്പന ഇന്നും തുടരും. നാല്‍ക്കോയില്‍ സര്‍ക്കാരിന് 74.58 ഓഹരികളാണുളളത്. ഇതില്‍ അഞ്ചുശതമാനമാണ് വില്‍പ്പന നടത്തുന്നത്. ഈ സാമ്പത്തിക വര്‍ഷത്തില്‍ ന്യൂനപക്ഷം ഓഹരി വില്‍പ്പനയിലൂടെ 46500 കോടിയും തന്ത്രപരമായ ഓഹരി വില്‍പ്പനയിലൂടെ 15000 കോടിയും സമാഹരിക്കാനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. കഴിഞ്ഞ സാമ്പത്തിക വര്‍ഷം പൊതുമേഖലാ സ്ഥാപനങ്ങളുടെ ഓഹരി വില്‍പ്പനയിലൂടെ സര്‍ക്കാര്‍ 46247 കോടി സമാഹരിച്ചിരുന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.