കോളേജ് സംരക്ഷണം എന്‍ഡിഎ ഏറ്റെടുക്കും

Wednesday 19 April 2017 7:35 pm IST

മാവേലിക്കര: എസ്എഫ്‌ഐയുടെ നേതൃത്വത്തില്‍ കട്ടച്ചിറ വെള്ളാപ്പള്ളി നടേശന്‍ എന്‍ജിനീയറിങ് കോളേജില്‍ നടത്തിയ ഗുണ്ടാഅക്രമങ്ങള്‍ക്കെതിരെ എന്‍ഡിഎ പ്രക്ഷോഭം നടത്തുമെന്ന് ബിജെപി ജില്ലാ പ്രസിഡന്റ് കെ. സോമന്‍, ബിഡിജെഎസ് ജില്ലാ പ്രസിഡന്റ് ഷാജി എം. പണിക്കര്‍ എന്നിവര്‍ അറിയിച്ചു. കോളേജ് തുടങ്ങിയ കാലം മുതല്‍ ഇതിനെ ഇല്ലാതാക്കുവാന്‍ നിരന്തരമായി നടത്തുന്ന ഗൂഢശ്രമങ്ങള്‍ ഇനി വച്ചുപൊറിപ്പിക്കില്ല. ഇങ്ങനെയുള്ള ശ്രമങ്ങളെ ഇല്ലായ്മ ചെയ്യുവാന്‍ കോളേജിന്റെ സംരക്ഷണം എന്‍ഡിഎ ഏറ്റെടുക്കുവാന്‍ തീരുമാനിച്ചതായും അറിയിച്ചു. പ്രതിഷേധ സൂചകമായി 20ന് വൈകിട്ട് മൂന്നിന് കോയിക്കല്‍ ചന്തയില്‍ എന്‍ഡിഎയുടെ കായംകുളം, മാവേലിക്കര നിയോജകമണ്ഡലം കമ്മറ്റികളുടെ നേതൃത്വത്തില്‍ സമ്മേളനം നടത്തും. ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എ.എന്‍. രാധാകൃഷ്ണന്‍ സമ്മേളനം ഉദ്ഘാടനം ചെയ്യും. ബിഡിജെഎസ് സംസ്ഥാന വൈസ് പ്രസിഡന്റ് അക്കീരമണ്‍ കാളിദാസ ഭട്ടതിരിപ്പാട് അദ്ധ്യക്ഷത വഹിക്കും. ബിഡിജെഎസ് സംസ്ഥാന ജനറല്‍ സെക്രട്ടറി ടി.വി.ബാബു, ബിജെപി ജില്ലാ പ്രസിഡന്റ് കെ. സോമന്‍, എന്‍ഡിഎ സംസ്ഥാന എക്‌സിക്യുട്ടീവ് കമ്മറ്റിയംഗം ബി.സുരേഷ്ബാബു, സംസ്ഥാന ജനറല്‍ സെക്രട്ടറി അഡ്വ. സിനില്‍ മുണ്ടപ്പള്ളി, ബിഡിജെഎസ് ജില്ലാ പ്രസിഡന്റ് ഷാജി എം. പണിക്കര്‍ എന്നിവര്‍ സംസാരിക്കും.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.