കോളേജ് അടിച്ചു തകര്‍ത്തത് സുഭാഷിന്റെ ഗുണ്ടകള്‍: സിപിഎം

Wednesday 19 April 2017 7:35 pm IST

ആലപ്പുഴ: കട്ടച്ചിറ വെള്ളാപ്പള്ളി നടേശന്‍ എന്‍ജിനീയറിങ് കോളേജ് വ്യാപകമായി അടിച്ചു തകര്‍ത്തത് മാനേജ്‌മെന്റിന്റെ ഭാഗമായ ബിഡിജെഎസ് നേതാവ് സുഭാഷ് വാസുവിന്റെ ഗുണ്ടകളാണെന്ന് സിപിഎം ജില്ലാ സെക്രട്ടറി സജി ചെറിയാന്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു. എസ്എഫ്‌ഐ സംസ്ഥാന സെക്രട്ടറിക്ക് നേരെ കോളേജില്‍ നിന്ന് കല്ലേറുണ്ടായി. അപ്പോള്‍ സ്വഭാവിക പ്രതികരണം വിദ്യാര്‍ത്ഥികളുടെ ഭാഗത്തു നിന്നും ഉണ്ടായിട്ടുണ്ട്. എന്നാല്‍ പിന്നീട് വ്യാപകമായി അടിച്ചു തകര്‍ത്ത് കോടികളുടെ നഷ്ടമുണ്ടെന്ന് മാനേജ്‌മെന്റ് പ്രചരിപ്പിക്കുകയാണ്. ഒരു രൂപ പോലും നഷ്ടപരിഹാരം നല്‍കാന്‍ സിപിഎമ്മും എസ്എഫ്‌ഐയും തയ്യാറല്ല. പോലീസ് മര്യാദയ്ക്ക് പ്രവര്‍ത്തിക്കണമെന്നും സജി പറഞ്ഞു. വെള്ളാപ്പള്ളി നടേശന്‍ നല്ല മനുഷ്യനാണ്. അദ്ദേഹം രാഷ്ട്രീയ പ്രവര്‍ത്തനം അവസാനിപ്പിച്ചു. ഇനി മകന്റെ നേതൃത്വത്തിലുള്ള പാര്‍ട്ടി കൂടി പിരിച്ചുവിടാന്‍ തയ്യാറാകണം. വെള്ളാപ്പള്ളി കോളേജില്‍ ഇടിമുറികള്‍ സ്ഥാപിച്ച് കുട്ടികളെ മര്‍ദ്ദിക്കാന്‍ അനുവദിക്കില്ല. ജാതി പറഞ്ഞ് സിപിഎമ്മിനെ വിരട്ടാന്‍ സുഭാഷ് വാസു ശ്രമിക്കേണ്ടെന്നും സജി പറഞ്ഞു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.