തിരുവനന്തപുരം: മുന്‍വര്‍ഷങ്ങളില്‍ നിര്‍മ്മിച്ചവയും വിറ്റുപോകാത്തതുമായ വാഹനങ്ങളുടെ നിര്‍മ്മിച്ച മാസവും വര്‍ഷവും മാറ്റി നല്കി പുതിയ വാഹനമാണെന്ന് തെറ്റിദ്ധരിപ്പിച്ച് ഉപഭോക്താക്കള്‍ക്ക് വിറ്റ ഡീലര്‍മാര്‍ക്ക് ഗതാഗത കമ്മീഷണര്‍ വിലക്ക് ഏര്‍പ്പെടുത്തി.
ഇത്തരത്തില്‍ വാഹന രജിസ്ട്രേഷന് നടത്തുവാന്‍ ശ്രമിച്ച കോഴിക്കോട് ജില്ലയിലെ വാഹന ഡീലര്‍മാരായ ക്ലാസിക് സ്ക്രബൈക്കീസ്, എകെബി മോട്ടോഴ്സ്, ഫ്ളക്സ് മോട്ടോഴ്സ്, കെവിആര്‍ മോട്ടോഴ്സ് കോട്ടയം ജില്ലയിലെ ഡീലര്‍മാരായ എസ്ജി മോട്ടോഴ്സ്, ടിവി സുന്ദരം അയ്യങ്കാര്‍ ആന്റ് സണ്‍സ്, ആലപ്പുഴ ജില്ലയിലെ വാഹന ഡീലര്‍മാരായ മീനത്ത് ആട്ടോ സെന്റര്‍, എഎസ്റ്റി മോട്ടോഴ്സ,് തിരുവനന്തപുരം ജില്ലയിലെ വാഹന ഡീലര്‍ മരിക്കാര്‍ മോട്ടോഴ്സ് എന്നിവരുടെ വാഹനങ്ങള്‍ പ്രദര്‍ശിപ്പിച്ച് വില്‍ക്കുന്നതിനും വില്പാനന്തര സേവനങ്ങള്‍ക്കുമായി മോട്ടോര്‍ വാഹന വകുപ്പ് നല്കിയ ട്രേഡ് സര്‍ട്ടിഫിക്കറ്റുകള്‍ അനേ്വഷണവിധേയമായി താത്ക്കാലികമായി റദ്ദ്ചെയ്ത് അതാതു ജില്ലാ റീജിയണല്‍ അതോറിറ്റികള്‍ ഉത്തരവായി.
സസ്പെന്ഷന് കാലാവധി തീരുന്നതുവരെ ഈ ഡീലര്‍മാര്‍ക്ക് വാഹനങ്ങള്‍ വില്ക്കുന്നതിനു അനുവാദം ഉണ്ടായിരിക്കുന്നതല്ലെന്ന് ഗതാഗത കമ്മീഷണര്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: