ആര്യഭട്ടക്ക് 42 വയസ്

Wednesday 19 April 2017 8:34 pm IST

ബെംഗളൂരു: ഇന്ത്യയുടെ ആദ്യ ഉപഗ്രഹം ആര്യഭട്ട ബഹിരാകാശത്ത് എത്തിയിട്ട് വര്‍ഷം 42 തികഞ്ഞു.1975 ഏപ്രില്‍ 19നാണ് റഷ്യന്‍ റോക്കറ്റില്‍ ആര്യഭട്ട വിക്ഷേപിച്ചതും ഇന്ത്യ ബഹിരാകാശ രംഗത്ത് ചുവടുറപ്പിച്ചതും. 360 കിലോഭാരമുള്ള ഉപഗ്രഹം 17 വര്‍ഷമാണ് പ്രവര്‍ത്തിച്ചത്. പൗരാണിക ഭാരതത്തിലെ ഗണിത, ജ്യോതിശാസ്ത്രജ്ഞനായിരുന്ന ആര്യഭട്ടന്റെ പേരാണ് ഉപഗ്രഹിന് ഇട്ടത്.ഐഎസ്ആര്‍ഒ സ്വന്തമായി നിര്‍മ്മിച്ച ഇതിന് 1.4 മീറ്റര്‍ വ്യാസമാണ് ഉള്ളത്.26 മുഖങ്ങളാണ് ഉണ്ടായിരുന്നത്. മൂന്നു കോടിയിലേറെ രൂപ മാത്രമായിരുന്നു ചെലവ്. ആര്യഭട്ടക്ക് 42 വയസാകുന്ന സമയത്ത് ഇന്ത്യ വളരെയേറെ മുന്നേറിയിരിക്കുന്നു. അടുത്തിടെയാണ് ഇന്ത്യ 108 ഉപഗ്രഹങ്ങള്‍ ഒറ്റയടിക്ക് ഒരു റോക്കറ്റില്‍ വിക്ഷേപിച്ച് ലോക ചരിത്രം കുറിച്ചത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.