അമ്പലപ്പുഴ ക്ഷേത്രത്തിലെ സ്വര്‍ണ്ണ പതക്കങ്ങള്‍ കാണാതായി

Wednesday 19 April 2017 9:07 pm IST

അമ്പലപ്പുഴ: അമ്പലപ്പുഴ ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലെ നൂറ്റാണ്ടുകള്‍ പഴക്കമുള്ള തിരുവാഭരണത്തിലെ സ്വര്‍ണ്ണപ്പതക്കം നഷ്ടപ്പെട്ടതായി പരാതി. അന്വേഷണം ആവശ്യപ്പെട്ട് മുന്‍ ഉപദേശക സമിതി സെക്രട്ടറി ഡി. സുഭാഷ് ദേവസ്വം കമ്മീഷണര്‍ക്ക് പരാതി നല്‍കി. പ്രധാന ഉത്സവങ്ങളായ ആറാട്ട്, കളഭം, വിഷു എന്നീ ദിവസങ്ങളില്‍ മാത്രം പുറത്തെടുക്കുന്ന പതക്കങ്ങള്‍ തിരുവാഭരണത്തിലും എഴുന്നെള്ളിപ്പു തിടമ്പിലും ചാര്‍ത്താനാണ് ഉപയോഗിക്കുന്നത്. ഇതില്‍ തിരുവാഭരണത്തില്‍ ചാര്‍ത്തുന്ന നവരത്‌നങ്ങള്‍ പതിച്ച പതക്കമാണ് നഷ്ടമായത്. ഉത്സവം കഴിഞ്ഞ് സ്‌ട്രോങ് റൂമില്‍ സൂക്ഷിക്കുന്ന പതക്കങ്ങള്‍ വിഷു പൂജയ്ക്ക് പുറത്തെടുത്തശേഷമാണ് നഷ്ടപ്പെട്ടതെന്ന് പറയപ്പെടുന്നു. ബിജെപി തകഴി ഗ്രാമപഞ്ചായത്തംഗം കൂടിയായ സുഭാഷിന്റെ പരാതിയെത്തുടര്‍ന്ന് ദേവസ്വം കമ്മീഷണറുടെ നേതൃത്വത്തില്‍ ഇന്ന് തിരുവാഭരണം പരിശോധിക്കാന്‍ സാദ്ധ്യതയുള്ളതായി ദേവസ്വം ബോര്‍ഡ് ഉദ്യോഗസ്ഥര്‍ അറിയിച്ചു. ഇന്നലെ ദേവസ്വം വിജിലന്‍സ് ഉദ്യോഗസ്ഥരും ക്ഷേത്രത്തിലെത്തി.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.