ചേര്‍ത്തല: ശ്രീനാരായണ ദര്‍ശന മഹാസത്രത്തിന്റെ ആദ്യ ചടങ്ങായ പീതാംബര ദീക്ഷ നടത്തി. എസ്എന്‍ഡിപി യൂണിയന് ഹാളില്‍ നടന്ന ചടങ്ങില്‍ കുറിച്ചി അദ്വൈത വിദ്യാശ്രമം മഠാധിപതി സ്വാമി ധര്‍മ്മ ചൈതന്യ കാര്‍മികത്വം വഹിച്ചു.
കണിച്ചുകുളങ്ങര യൂണിയന് പ്രസിഡന്റ് വി.എം. പുരുഷോത്തമന്, യോഗം ഡയറക്ടര്‍മാരായ പി.എസ്.എന്‍. ബാബു, പി.ടി. മന്മഥന്, സത്രസമിതി ജനറല്‍ കണ്‍വീനര്‍ കെ.കെ. മഹേശന്, വര്‍ക്കിങ് ചെയര്മാന് കെ.വി. സാബുലാല്‍, യൂത്ത്മൂവ്മെന്റ് യൂണിയന് സെക്രട്ടറിമാരായ പി. ജയകുമാര്‍, അജിത്ത് മുഹമ്മ, പുരുഷാമണി, തുളസീഭായി വിശ്വനാഥന്, അഞ്ജലിരവീന്ദ്രന്, ബൈജുഅറുകുഴി, ജയന്ശാന്തി, ജി. ശിവപ്രസാദ്, സുജിത്ത് സുരേന്ദ്രന്, പി. പ്രശാന്ത് എന്നിവര്‍ പങ്കെടുത്തു.
പീതാംബരദീക്ഷ സ്വീകരിച്ചവര്‍ ഇന്നു മുതല്‍ പഞ്ചശുദ്ധി വ്രതനുഷ്ടാനത്തോടെയുള്ള ജീവിതം പിന്തുടരും. 29ന് നടക്കുന്ന ശാന്തിഹവനത്തിലും തുടര്‍ന്ന് സത്രവേദിയിലും ഗുരുദേവ സമാധി മണ്ഡപത്തിലും ശാരദാ ക്ഷേത്രത്തിലും നേതൃത്വം വഹിക്കുന്നതും ഇവരാണ്.
29, 30 മെയ് ഒന്ന് തീയതികളില്‍ കണിച്ചുകുളങ്ങര, ചേര്‍ത്തല യൂണിയനുകളുടെ ആഭിമുഖ്യത്തിലാണ് സത്രം നടക്കുക. സച്ചിതാനന്ദ സ്വാമി ശ്രീനാരായണ ദിവ്യപ്രബോധനവും ധ്യാനവും നയിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: