മുണ്ടക്കയം: പണം വച്ചു ചീട്ടുകളിച്ച ആറംഗസംഘത്തിലെ മൂന്നുപേര്‍ പിടിയില്‍. മുണ്ടക്കയം, പുലിക്കുന്ന് പാലത്തിനടിയില്‍ പണം വച്ചു ചീട്ടുകളിച്ച മൂന്നുപേരെയാണ് മുണ്ടക്കയം എസ്.ഐ.പ്രസാദ് ഏബ്രഹാം വര്‍ഗ്ഗീസിന്റെ നേതൃത്വത്തില്‍ പിടികൂടിയത് . തടത്തില്‍ അച്ചന്‍കുഞ്ഞ്, കെ.പി.സി.സി.നിര്‍വ്വാഹക സമിതിയംഗംകൂടിയായ പെരുമ്പക്കാട്ട് രാജന്, വലിയകാലായില്‍ നിശാന്ത് എന്നിവരാണ് 1700രൂപയുമായി പിടിയിലായത്. കാവുമുറിയില്‍ ഷാമോന്, കരിനടയില് ജൂബി, പുതുശേരില്‍ ബെന്നി എന്നിവര്‍ ഓടിരക്ഷപെട്ടു. അറസ്റ്റിലായ മൂന്നുപേരെ പോലിസ് സ്റ്റേഷനിലെത്തിച്ച ശേഷം ജാമ്യത്തില്‍ വിട്ടയച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: