ഇരവീശ്വരത്ത് 23ന് കൊടിയേറ്റ്

Wednesday 19 April 2017 9:29 pm IST

കുടമാളൂര്‍: ഇരവീശ്വരം മഹാദേവക്ഷേത്രത്തിലെ ഉത്സവത്തിന് 23ന് കൊടിയേറും. തന്ത്രി കടിയക്കോല്‍ കൃഷ്ണന്‍ നമ്പൂതിരിയുടെ മുഖ്യകാര്‍മ്മികത്വത്തില്‍ വൈകിട്ട് 6നാണ് കൊടിയേറ്റ്. 6.40ന് നടക്കുന്ന സാംസ്‌കാരിക സമ്മേളനത്തില്‍ അഡ്വ.സി.എന്‍.ബാലചന്ദ്രന്‍ അദ്ധ്യക്ഷത വഹിക്കും. പ്രൊഫ.മാടവന ബാലകൃഷ്ണപിള്ള ഉദ്ഘാടനം നിര്‍വ്വഹിക്കും. ഡോ.കുടമാളൂര്‍ ശര്‍മ്മ കലാപ്രതിഭകളെ അനുമോദിക്കും. ഡോ.സജിത് കുമാര്‍ മുഖ്യപ്രഭാഷണവും നടത്തും. 24ന് 8.30ന് കൊടിക്കീഴില്‍ വിളക്ക്, 25ന് രാവിലെ 6.40ന് തിരുനടയില്‍ മേളം, 27ന് വൈകിട്ട് 7.30ന് ഉത്സവബലിദര്‍ശനം, വൈകിട്ട് 5.30ന് കാഴ്ചശ്രീബലി, 7ന് 24 വാദ്യങ്ങളും 24 കലാകാരന്മാരും ഉള്‍പ്പെടുന്ന ക്ഷേത്രവാദ്യസമന്വയം, 29ന് 12.30ന് ഉത്സവബലിദര്‍ശനം, വൈകിട്ട് 5ന് കാഴ്ചശ്രീബലി, വേല, സേവ, മയൂരനൃത്തം, 6.35ന് പഞ്ചാരിമേളം, 8ന് സാക്‌സോ ഫോണ്‍ ഫ്യൂഷന്‍, 11ന് പള്ളിനായാട്ട്. 30ന് ആറാട്ട്, രാവിലെ 8ന് പള്ളിക്കുറുപ്പ് ദര്‍ശനം, 8.30ന് ഭാഗവതപാരായണം, 9.30ന് തിരുവാതിര, 11ന് സംഗീതാര്‍ച്ചന, 12.30ന് ആറാട്ട്‌സദ്യ, 5.30ന് ആറാട്ട് എഴുന്നള്ളിപ്പ്, 9.30ന് ആറാട്ട് എതിരേല്‍പ്പ്, 11.45ന് കൊടിയിറക്ക്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.