വൈക്കം: സത്യഗ്രഹത്തില്‍ സിറയക് വെട്ടിക്കാപ്പള്ളിയെന്ന പുരോഹിതന് പങ്കെടുത്തുവെന്നും അതിനാല്‍ വാഴ്ത്തപ്പെട്ടവനായി മാറിയെന്ന് പ്രഖ്യാപിച്ച കര്‍ദ്ദിനാള്‍ ആലഞ്ചേരിമുതല് ഇന്ത്യന്‍ കമ്മ്യൂണിസറ്റ് പാര്‍ട്ടി നേതാക്കന്മാര്വരെ നടത്തിയ ചരമവാര്‍ഷികദിനം സഭയുടെ കുതന്ത്രത്തിന്റെ ഭാഗമാണെന്ന് ബിജെപി ജില്ലാകമ്മറ്റി അംഗം വി. ശിവദാസ് ആരോപിച്ചു. സത്യാഗ്രഹത്തില്‍ അന്യമതസ്ഥര്‍ പങ്കെടുക്കണ്ടെന്നും സത്യഗ്രഹ സമരം ഹിന്ദുക്കളുടെ മാത്രം വിഷയമാണെന്ന് മാഹാത്മാജി പറഞ്ഞിരുന്നു. ചരിത്രത്തില്‍ നിറം പിടിപ്പിച്ച നുണകള്‍ ചേര്ത്ത്് ചരിത്രത്തെ ദൂര്‍വ്യാഖ്യാനം ചെയ്യുന്നത് അപഹാസ്യമാണെന്ന്് അദ്ദേഹം പറഞ്ഞു. ചടങ്ങില്‍ ടൗണ്‍ പ്രസിഡന്റ് സി.എസ്.നാരായണന് കുട്ടി. സെക്രട്ടറി വി.എല്‍. സാബു, തുടങ്ങിയവര്‍ പ്രസംഗിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: