തൊടുപുഴ ശ്രീകൃഷ്ണസ്വാമി ക്ഷേത്രം കൊടിയേറ്റ് ഇന്ന്

Wednesday 19 April 2017 9:40 pm IST

തൊടുപുഴ: ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തിലെ ഉത്സവത്തിന് ഇന്ന് കൊടിയേറും. 29 ന് ആറാട്ടോടുകൂടി സമാപിക്കും. ഇന്ന് രാവിലെ 7.30ന് പന്തീരടിപൂജ, 8.30ന് യോഗീശ്വരപൂജ,  വൈകിട്ട് നാലിന് നടതുറക്കല്‍ 6.30ന് ദീപാരാധന 7ന് ബലിക്കല്‍പുര നമസ്‌കാരം നെയ്കിണ്ടി സമര്‍പ്പണം,രാത്രി 8 നും 8.30 നും മദ്ധ്യേ ക്ഷേത്രം തന്ത്രി ബ്രഹ്മശ്രീ ആമല്ലൂര്‍ കാവനാട് വാസുദേവന്‍ നമ്പൂതിരിയുടെ കാര്‍മ്മികത്വത്തില്‍ കൊടിയേറ്റും. നാളെ രാവിലെ 8.30ന് ശ്രീഭൂതബലി, 9 മുതല്‍ 12.30വരെ ശ്രീഭൂതബലി എഴുന്നള്ളിപ്പ്, തുടര്‍ന്ന്    പ്രസാദഊട്ട്, 2ന് ചാക്യാര്‍കൂത്ത്, 4.30ന് കാഴ്ചശ്രീബലി, 6.30ന് ദീപാരാധന, ശ്രീഭൂതബലി, 9.30 മുതല്‍ കൊടിപ്പുറത്ത് വിളക്ക്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.