മുണ്ടക്കയം: സര്‍ക്കാര്‍വക തേക്കിന്‍കൂപ്പിലെ മാലിന്യം വണ്ടന്‍പതാല്‍ മുതല്‍ പഴയപനക്കച്ചിറ റോഡിലെ യാത്ര ദുസ്സഹമാക്കുന്നു. രൂക്ഷമായ ദുര്‍ഗന്ധം വമിക്കുന്ന വഴിയിലൂടെ യാത്ര അസഹ്യമാകുന്നതിനൊപ്പം പകര്‍ച്ചവ്യാധി ഭീഷണിയും നിലനില്‍ക്കുകയാണ്. വണ്ടന്‍പതാല്‍ മുതല്‍ പഴയപനക്കച്ചിറ വരെയുള്ള റോഡില്‍ വിജനമായ സ്ഥലത്താണ് മാലിന്യങ്ങള്‍ തള്ളുന്നത്. കഴിഞ്ഞ ദിവസം നാലു ചാക്കുകളിലായി കൊണ്ടുവന്ന് തള്ളിയ മാലിന്യങ്ങളില്‍ നിന്നും അതി രൂക്ഷദുര്ഗന്ധമാണ് വമിക്കുന്നത്.തേക്കിന്കൂപ്പിനുള്ളിലെ രണ്ട് വളവുകള്‍ക്ക് സമീപമുള്ള ഓടകളിലായാണ് മാലിന്യം തള്ളുന്നത്.
രാത്രി കാലങ്ങളില്‍ വാഹനങ്ങളില്‍ കൊണ്ടുവന്ന് തള്ളുന്ന മാലിന്യങ്ങള്‍ ചിലപ്പോള്‍ റോഡരുകിലും കാണാറുണ്ട്. മഴപെയ്തൊഴുകുന്ന വെള്ളം ഈ ഓടയിലൂടെ വണ്ടന്പതാലിലേയ്ക്ക് ഒഴുകുന്ന തോട്ടിലാണ് ചെന്നെത്തുന്നത്. കോഴി മാലിന്യം ഉള്‍പ്പെടെയുള്ളവയാണ് രൂക്ഷമായ ദുര്‍ഗന്ധത്തിന് കാരണം. ഒരു വര്‍ഷം മുന്‍പ് പഴയപനക്കച്ചിറ തോട്ടിലേയ്ക്ക് ടാങ്കറില്‍ കൊണ്ടുവന്ന കക്കൂസ് മാലിന്യങ്ങള്‍ ഒഴുക്കിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: