യമുനാതീരം നശിപ്പിച്ചതിന് ഉത്തരവാദികള്‍ ദല്‍ഹി സര്‍ക്കാരും ട്രിബ്യൂണലും: ശ്രീശ്രീ

Wednesday 19 April 2017 9:48 pm IST

ന്യൂദല്‍ഹി: യമുനാനദീതീരത്ത് ആര്‍ട് ഓഫ് ലിവിങ് നടത്തിയ വിശ്വസാംസ്‌കാരികോത്സവം മൂലമുണ്ടായ പരിസ്ഥിതി നാശത്തിന് ദല്‍ഹി സര്‍ക്കാരും ദേശീയ ഹരിത ട്രിബ്യുണലുമാണ് പൂര്‍ണ്ണ ഉത്തരവാദികളെന്ന് ശ്രീശ്രീരവിശങ്കര്‍. ആര്‍ട് ഓഫ് ലിവിംഗിന് പരിപാടി നടത്താന്‍ അനുവാദം നല്‍കിയത് അവരാണ്. അതിനാല്‍ പരിസ്ഥിതി നാശം ഉണ്ടായിട്ടുണ്ടെങ്കില്‍ പൂര്‍ണ്ണ ഉത്തരവാദികള്‍ ദല്‍ഹി സര്‍ക്കാരും ദേശീയ ഹരിത ട്രിബ്യുണലുമാണ്. പിഴ ഒടുക്കേണ്ടതുണ്ടെങ്കില്‍ അത് കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളും ഹരിത ട്രിബ്യുണലുമാണ് നല്‍കേണ്ടത്.യമുനാ പരിശുദ്ധവും പ്രകൃതി ദുര്‍ബ്ബലവുമായിരുന്നുവെങ്കില്‍ വിശ്വസാംസ്‌കാരികോത്സവം നിര്‍ത്തി വെപ്പിക്കണമായിരുന്നു. ശ്രീശ്രീ രവിശങ്കര്‍ തുടര്‍ന്നു. യമുനയെ സംരക്ഷിക്കാനുള്ള ബോധവത്കരണം നടത്തുക എന്നതായിരുന്നു വിശ്വസാംസ്‌കാരികോത്സവം പരിപാടിയുടെ പ്രധാന ഉദ്ദേശ്യം.. ആര്‍ട് ആര്‍ട് ഓഫ് ലിവിങിന്റെ നേതൃത്വത്തില്‍ മുന്‍പ് 27 നദികള്‍ പുനരുജ്ജീവിപ്പിച്ചിട്ടുണ്ട് . എഴുപത്തിയൊന്നു കോടി വൃക്ഷങ്ങള്‍ വെച്ചുപിടിപ്പിക്കുകയും,നിരവധി തടാകങ്ങള്‍ ശുചീകരിക്കുകയും ചെയ്തിട്ടുണ്ട് . അദ്ദേഹം പ്രസ്താവനയില്‍ തുടര്‍ന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.