പനി ക്ലിനിക്കുകളുമായി ഹോമിയോ വകുപ്പ്

Wednesday 19 April 2017 10:25 pm IST

കണ്ണൂര്‍: മട്ടന്നൂര്‍ മുന്‍സിപ്പാലിറ്റിയില്‍ ഡെങ്കിപ്പനിക്കെതിരെ ചികിത്സയും പ്രതിരോധവും ശക്തമാക്കാന്‍ ജില്ലാ ഹോമിയോപ്പതി വകുപ്പ് പനി ക്ലിനിക്ക് തുടങ്ങും. 21 മുതല്‍ പാലോട്ട് പളളി വിഎംഎം ഇംഗഌഷ് മീഡിയം സ്‌കൂളില്‍ രാവിലെ 9 മുതല്‍ വൈകുന്നേരം 2 മണിവരെയാണ് പനി ക്ലിനിക്ക് പ്രവര്‍ത്തിക്കുക. നഗരസഭയുടെ സഹകരണത്തോടെ എല്ലാ വാര്‍ഡുകളിലും 58000 പേര്‍ക്ക് പ്രതിരോധ മരുന്ന് എത്തിക്കും. മരുന്നു കിട്ടാത്തവര്‍ക്ക് മരുതായി ഗവ: ഹോമിയോ ഡിസ്പന്‍സറിയില്‍ നിന്നോ പാലോട്ട് പളളി പനി കഌനിക്കില്‍ നിന്നോ മരുന്നു വാങ്ങാം. നേരത്തെ മട്ടന്നൂര്‍ നഗരസഭാ പ്രദേശത്ത് ഹോമിയോ വകുപ്പ് പകര്‍ച്ചവ്യാധി നിയന്ത്രണ സെല്‍ ഡിഎംഒ യുടെ നേത്യത്വത്തില്‍ രോഗികളെ പരിശോധിച്ച് മരുന്നു വിതരണം ചെയ്തിരുന്നു. മറ്റ് പ്രദേശങ്ങളില്‍ ഡെങ്കിപ്പനി റിപ്പോര്‍ട്ട് ചെയ്യുകയാണങ്കില്‍ വിവരം 0497 27117726, 9447688860 എന്നീ നമ്പറുകളില്‍ അറിയിക്കണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍(ഹോമിയോ)അറിയിച്ചു. കൂടാതെ ജില്ലയിലെ എല്ലാ സര്‍ക്കാര്‍, എന്‍എച്ച്എം സ്ഥാപനങ്ങളിലും ഡെങ്കിപ്പനി മരുന്നുകള്‍ സജ്ജമാക്കിയിട്ടുണ്ട്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.