കാട്ടാക്കട: ജില്ലയിലെ ആദ്യ സോളാര്‍ വൈദ്യുത പദ്ധതി നെയ്യാര്‍ ഡാമില്‍ ആരംഭിക്കുന്നു. നെയ്യാര്‍ഡാമില്‍ കെറ്റിഡിസി വക സ്ഥലത്താണ് വന്‍കിട സോളാര്‍ വൈദ്യുതി പദ്ധതി ആരംഭിക്കുന്നത്. കെറ്റിഡിസിയുടെ എട്ടേക്കറോളം വരുന്ന ഭൂമിയില്‍ ആറേക്കറിലാണ് സോളാര്‍ വെദ്യുത പദ്ധതി ആരംഭിക്കുന്നത്. ഒരു മെഗാവോട്ട് വൈദ്യുതിയാണ് ഇവിടെ നിന്നും ഉത്പാദിപ്പിക്കുക. ഉത്പാദിപ്പിക്കുന്ന വൈദ്യുതി കെഎസ്ഇബിയുടെ വെദ്യുതി ഗ്രിഡിലേക്ക് നല്‍കും. കേരളത്തിലെ കെറ്റിഡിസിയുടെ വിവിധ സ്ഥാപനങ്ങളില്‍ ഉപയോഗിക്കുന്ന വൈദ്യുതിയുടെ അളവിനുപരിയായുള്ള വൈദ്യുതിയുടെ വില കെഎസ്ഇബി കെറ്റിഡിസിക്കു നല്‍കാനുമാണ് ധാരണ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: