വരള്‍ച്ച: കേന്ദ്ര സംഘം പര്യടനം തുടങ്ങി

Thursday 20 April 2017 2:00 am IST

നെടുമ്പാശ്ശേരി: സംസ്ഥാനത്തെ വരള്‍ച്ചാക്കെടുതി വിലയിരുത്തുന്നതിനെത്തിയ കേന്ദ്ര സംഘം നെടുമ്പാശ്ശേരിയില്‍ സംസ്ഥാനത്തെ ഉദ്യോഗസ്ഥരുമായി ചര്‍ച്ച നടത്തി. അഡീഷണല്‍ ചീഫ് സെക്രട്ടറി പി.എച്ച് കുര്യന്‍, ജലവിഭവ വകുപ്പ് സെക്രട്ടറി ടിങ്കു ബിസ്വാള്‍, ജല അതോറിറ്റി ഡയറക്ടര്‍ എ. ഷൈന മോള്‍, കൃഷിവകുപ്പ് ഡയറക്ടര്‍ ബിജു പ്രഭാകര്‍, സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി മെമ്പര്‍ സെക്രട്ടറി ശേഖര്‍ എല്‍. കുര്യാക്കോസ്, എറണാകുളം ജില്ലാ കളക്ടര്‍ മുഹമ്മദ് വൈ. സഫിറുള്ള തുടങ്ങിയവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു. കേന്ദ്ര സര്‍ക്കാരിലെ വിവിധ വകുപ്പുകളില്‍ നിന്നുള്ള ഉേദ്യാഗസ്ഥര്‍ രണ്ട് സംഘങ്ങളായാണ് ആറു ജില്ലകള്‍ സന്ദര്‍ശിക്കുന്നത്. ഇന്ന് പര്യടനം പൂര്‍ത്തിയാക്കുന്ന സംഘം നാളെ തിരുവനന്തപുരത്ത് മന്ത്രിമാരും ഉന്നതോദേ്യാഗസ്ഥരുമായി ചര്‍ച്ച നടത്തും. നീതി ആയോഗ് ഡപ്യൂട്ടി അഡൈ്വസര്‍ മനേഷ് ചൗധരിയുടെ നേതൃത്വത്തിലുള്ള സംഘം തൃശൂര്‍, എറണാകുളം, തിരുവനന്തപുരം ജില്ലകളിലും കേന്ദ്ര കൃഷകമന്ത്രാലയം ജോ. സെക്രട്ടറി അശ്വനി കുമാറിന്റെ നേതൃത്വത്തിലുള്ള സംഘം പാലക്കാട്, മലപ്പുറം, വയനാട് ജില്ലകളും സന്ദര്‍ശിക്കും.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.