കൊച്ചി: കപ്പല്‍ശാലയുടെ ഓഹരി വില്‍ക്കാനുള്ള നീക്കത്തില്‍ പ്രതിഷേധിച്ച് സംയുക്ത തൊഴിലാളി യൂണിയന് 28ന് പണിമുടക്കും. കപ്പല്‍ശാലയുടെ മുഴുവന്‍ ഗേറ്റുകളും ഉപരോധിക്കാനും ജീവനക്കാരുടെ പ്രവേശനം തടയാനുമാണ് തീരുമാനം.
സംയുക്ത തൊഴിലാളി യൂണിയന് സമര പ്രഖ്യാപന സമ്മേളനം സിഐടിയു സംസ്ഥാന സെക്രട്ടറി ആനത്തലവട്ടം ആനന്ദന് ഉദ്ഘാടനം ചെയ്തു. ഐഎന്‍ടിയുസി സംസ്ഥാന പ്രസിഡന്റ് ആര്. ചന്ദ്രശേഖരന് അധ്യക്ഷനായി. എംഎല്‍എമാരായ പി.ടി. തോമസ്, ഹൈബി ഈഡന്, കെ.ജെ. മാക്സി, സിപിഐഎം ജില്ലാ സെക്രട്ടറി പി. രാജീവ്, സെബാസ്റ്റ്യന്‍ പോള്‍, എം.കെ. സാനു, കെ. ചന്ദ്രന്‍പിള്ള, എം.എം.ലോറന്‍സ്,എം. അനില്‍കുമാര്‍, കെ. ജോണ്‍ വര്‍ഗീസ്, എ.ജി. ഉദയകുമാര്‍, കെ.എന്‍. ഗോപി, മനോജ് ഗോപി തുടങ്ങിയവര്‍ പ്രസംഗിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: