രക്ത നിര്‍ണയ ക്യാമ്പ്

Thursday 20 April 2017 2:06 am IST

ആലുവ: എസ്എന്‍ഡിപി ആലുവ യൂണിയന്‍ യൂത്ത്മൂവ്‌മെന്റിന്റെ നേതൃത്വത്തില്‍ രക്തദാന ഫോറവും, രക്ത ഗ്രൂപ്പ് നിര്‍ണ്ണയ ക്യാമ്പും സംഘടിപ്പിച്ചു. ആലുവ ജില്ല ആശുപത്രി ബ്ലഡ് ബാങ്കിന്റെ സഹകരണത്തോടെയാണ് ക്യാമ്പ് സംഘടിപ്പിച്ചത്. എസ്എന്‍ഡിപി യോഗം പ്രസിഡന്റ് ഡോ.എം.എന്‍. സോമന്‍ ഉദ്ഘാടനം ചെയ്തു. യൂത്ത് മൂവ്‌മെന്റ് പ്രസിഡന്റ് അമ്പാടി ചെങ്ങമനാട് അദ്ധ്യക്ഷത വഹിച്ചു. ശില്പശാല 26ന് കൊച്ചി: ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗണ്‍സിലും കൊച്ചി സര്‍വ്വകലാശാലയിലെ പബ്ലിക് റിലേഷന്‍സ് വകുപ്പും ചേര്‍ന്ന് സംഘടിപ്പിക്കുന്ന ശാസ്ത്ര പ്രചരണ പ്രോജക്ട് തയ്യാറാക്കല്‍ ശില്‍പശാല 26ന് കെ.എം. സ്‌കൂള്‍ ഓഫ് മറൈന്‍ എഞ്ചിനീയറിങ്ങില്‍ നടക്കും. പങ്കെടുക്കാന്‍ താല്‍പര്യമുള്ളവര്‍ 0484/2577550/2862250 എന്നീ നമ്പറുകളില്‍ ബന്ധപ്പെടുക.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.