കൊച്ചി: മൂന്നാമത് നെല്ലിക്കുഴി തീര്‍ഥാടനത്തിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി ശ്രീരാമവിലാസം ചവളര്‍ സൊസൈറ്റി ചെയര്മാന് പ്രൊഫ. പി. വി. പീതാംബരന് പത്രസമ്മേളനത്തില്‍ അറിയിച്ചു. വ്യാഴാഴ്ച രാവിലെ 8ന് നെല്ലിക്കുഴി ക്ഷേത്രാങ്കണത്തില്‍ കലവറ നിറക്കല്‍ ചടങ്ങ് നടത്തും. പഴനിയില്‍ നിന്ന് 21 ന് ആരംഭിക്കുന്ന തീര്‍ത്ഥാടനം 23ന് സൊസൈറ്റി ആസ്ഥാനമായ നെല്ലിക്കുഴിയില്‍ എത്തിച്ചേരും. തുടര്‍ന്ന് രാവിലെ 10ന് നടത്തുന്ന തീര്‍ഥാടന സമ്മേളനം സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന് ഉദ്ഘാടനം ചെയ്യും. സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന് മുഖ്യാതിഥിയാകും. ബിജെപി സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരന് മുഖ്യപ്രഭാഷണം നടത്തും. ചടങ്ങില്‍ അഴിമതിക്കെതിരെ പോരാടുന്ന വ്യക്തിക്കുള്ള കെ. എം. കുട്ടന് സ്മാരകപുരസ്കാരം മന്ത്രി ജി. സുധാകരന് നല്‍കും. പ്രൊഫ. എം. പി. മന്മഥന് സ്മാരക അവാര്‍ഡ് പ്രൊഫ. ഒ. ജെ. ചിന്നമ്മക്കും, അഡ്വ. ചാര്‍ളി പോളിനും നല്‍കും. വൈകിട്ട് നാലിന് നടക്കുന്ന സര്‍വ്വമത സമ്മേളനം പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്യും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: