കൊച്ചി: സംസ്ഥാന വനിതാ വികസന കോര്പറേഷന് ന്യൂനപക്ഷ, ഹിന്ദു പട്ടികജാതി വിഭാഗത്തില്‍പ്പെടുന്ന തൊഴില്‍ രഹിതരായ സ്ത്രീകള്‍ക്ക് മൂന്ന് ലക്ഷം രൂപ വരെയും ഹിന്ദു മുന്നോക്ക, പിന്നാക്ക വിഭാഗത്തില്‍പ്പെടുന്ന സ്ത്രീകള്‍ക്ക് രണ്ട് ലക്ഷം രൂപ വരെയും സ്വയം തൊഴില്‍ ചെയ്യുന്നതിനായി ആറ് ശതമാനം പലിശ നിരക്കില്‍ വായ്പ നല്കുന്നു. വായ്പയ്ക്ക് ഉദ്യോഗസ്ഥ ജാമ്യമോ വസ്തു ജാമ്യമോ നല്‍കണം.
അപേക്ഷകര്‍ 18 നും 55 നും മധ്യേ പ്രായമുളളവരും കുടുംബ വാര്‍ഷിക വരുമാനം ന്യൂനപക്ഷ/ഹിന്ദു മുന്നോക്ക വിഭാഗങ്ങള്‍ക്ക് ഗ്രാമ പ്രദേശത്ത് 81,000, നഗരപ്രദേശത്ത് 1,03,000, ഹിന്ദു പിന്നാക്ക/പട്ടികജാതി വിഭാഗങ്ങള്‍ക്ക് ഗ്രാമപ്രദേശത്ത് 98,000, നഗരപ്രദേശത്ത് 1,20,000 രൂപയില്‍ താഴെയായിരിക്കണം. എറണാകുളം ജില്ലയിലെ താത്പര്യമുളള വനിതാ സംരംഭകര്‍ അപേക്ഷാ ഫോമിനും കൂടുതല്‍ വിവരങ്ങള്‍ക്കും വനിതാ വികസന കോര്‍പറേഷന്റെ എറണാകുളം മേഖലാ ഓഫീസുമായി ബന്ധപ്പെടുക. വിലാസം ലിയോണ്‍സ് അപ്പാര്‍ട്ട്മെന്റ്, സരിത തീയറ്ററിന് എതിര്‍വശം, ബാനര്‍ജി റോഡ്, എറണാകുളം. ഫോണ്‍ 04842394932, 9496015008.
പ്രതികരിക്കാൻ ഇവിടെ എഴുതുക: