ന്യൂദൽഹി: കേന്ദ്രമന്ത്രി സഭയിലെ യുവത്വം നിറഞ്ഞു നിൽക്കുന്ന രണ്ട് മന്ത്രിമാരാണ് രാജ്യവർധൻസിംഗ് റാത്തോഡും കിരൺ റിജ്ജുവും. ഊർജ്ജസ്വലരായി കാര്യങ്ങൾ ചെയ്യുന്ന ഈ മന്ത്രിമാരുടെ ആരോഗ്യ രഹസ്യം എന്താണെന്ന് അടുത്തിടെ കിരൺ റിജ്ജു തന്നെ വെളിപ്പെടുത്തി. ഇരുവരും ജിംനേഷ്യത്തിൽ ചെലവിടുന്ന ദൃശ്യങ്ങൾ അദ്ദേഹം പുറത്ത് വിട്ടിരുന്നു.
മുൻ ഒളിമ്പിക്സ് വെള്ളി മെഡൽ ജേതാവ് കൂടിയായ റാത്തോഡ് ചെയ്യുന്ന വ്യായാമ വീഡിയോയാണ് അദ്ദേഹം പോസ്റ്റ് ചെയ്തത്. 37 സെക്കൻഡ് ദൈർഘ്യം വരുന്ന വീഡിയോയിൽ റാത്തോഡ് എക്സർസൈസ് ബോളിനു മുകളിലാണ് വ്യായാമം നടത്തുന്നത്.
ജോലി ചെയ്യുമ്പോൾ തങ്ങൾക്ക് ഒരു വിധത്തിലുമുള്ള പ്രയാസമില്ല, എന്നാൽ തന്റെ ഒളിമ്പ്യൻ സുഹൃത്തിനോടൊപ്പം വർക്ക്ഔട്ട് ചെയ്യുമ്പോൾ കഠിന വെല്ലുവിളിയാണ് നേരിടേണ്ടി വരുന്നതെന്നാണ് റിജ്ജു ട്വിറ്റർ പോസ്റ്റ് ചെയ്തപ്പോൾ ഇട്ട കമന്റ്.
While doing duty we've no time for physical fitness. But my Olympian colleague @Ra_THORe manages some time & gives me a tough challenge👍 pic.twitter.com/ZKDAa2B96F
— Kiren Rijiju (@KirenRijiju) April 19, 2017
പ്രതികരിക്കാൻ ഇവിടെ എഴുതുക: