ന്യൂദല്‍ഹി: ഐഎസ് ഭീകരരെന്ന് സംശയിക്കുന്ന മൂന്നു പേരെ ദല്‍ഹി സ്പെഷ്യല്‍ പോലീസ് സെല്‍ പിടികൂടി. ജലന്ധര്‍, മുംബൈ, ബിജ്നോര്‍ എന്നിവിടങ്ങളില്‍ നിന്നുള്ളവരാണ് ഇവരെന്ന് ദല്‍ഹി പോലീസ് അറിയിച്ചു.
ഉത്തര്‍പ്രദേശ് തീവ്രവാദ വിരുദ്ധ സ്ക്വാഡിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ തെരച്ചിലിലാണ് ഭീകരരെ പിടികൂടിയത്. ഐ.എസ് ബന്ധമുള്ള സംഘം ഭീകരാക്രമണത്തിന് തയ്യാറെടുക്കുന്നുവെന്ന രഹസ്യ വിവരമാണ് യുപിയിലെ എടിഎസ്സിന് ലഭിച്ചത്.
ആന്ധ്രാ പോലീസിന്റെ പ്രത്യേക അന്വേഷണസംഘം, മഹാരാഷ്ട്രാ എടിഎസ്, പഞ്ചാബ്, ബിഹാര്‍ പോലീസ് എന്നിവയുമായി സഹകരിച്ചാണ് ഡല്‍ഹി പോലീസ് ഇവരെ അറസ്റ്റ് ചെയ്തത്. അറസ്റ്റിലായവരെ ഉടന്‍ കോടതിയില്‍ ഹാജരാക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: