പാറശാലയില്‍ ആന പാപ്പാനെ കുത്തിക്കൊന്നു

Thursday 20 April 2017 2:19 pm IST

പാറശാല: പാറശാല മഹാദേവ ക്ഷേത്രത്തില്‍ ആന പാപ്പാനെ കുത്തിക്കൊന്നു. ക്ഷേത്രത്തിന്റെ ഉടമസ്ഥതയിലുള്ള ശിവശങ്കരന്‍ എന്ന ആനയാണ് രണ്ടാം പാപ്പാനായ മുരുകനെ കുത്തിക്കൊന്നത്. നെയ്യാറ്റിന്‍കര പെരുമ്ബഴുതൂര്‍ സ്വദേശിയാണ് മുരുകന്‍. ക്ഷേത്രത്തിനു സമീപം തളച്ചിരുന്ന ആന തീറ്റകൊടുക്കുന്നതിനായി പുറത്തേയ്ക്ക്ല് കൊണ്ടുപോകുന്നതിനിടെ പാപ്പാനെയും സഹായിക്കാനെത്തിയ പ്രദേശവാസി കണ്ണനെയും ആക്രമിക്കുകയായിരുന്നു. ആനപ്പുറത്തുണ്ടായിരുന്ന കണ്ണന്‍ സമീപത്തെ തെങ്ങില്‍ക്കയറി രക്ഷപ്പെട്ടു. ആന വിരണ്ടത് കണ്ട് മൂന്നാം പാപ്പാന്‍ ഓടി രക്ഷപ്പെട്ടു. ദിവസ വേതന അടിസ്ഥാനത്തിലാണ് മുരുകന്‍ ജോലി നോക്കിയിരുന്നത്. കഴിഞ്ഞ ദിവസം ആനയെ പരിശോധിച്ച ഡോക്ടര്‍ ഒരു മാസത്തേയ്ക്ക് കൂടി ആനയെ പുറത്തിറക്കരുതെന്ന് നിര്‍ദേശിച്ചിരുന്നു. എന്നാല്‍ പാപ്പാന്മാര്‍ ഇത് അവഗണിക്കുകയായിരുന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.