ഗ്രാമഞ്ചായത്ത് വൈസ് പ്രസിഡന്റിനെ വെട്ടിക്കൊന്നു

Thursday 20 April 2017 2:35 pm IST

മഞ്ചേശ്വരം: കറുവാപ്പാടി ഗ്രാമഞ്ചായത്ത് വൈസ് പ്രസിഡന്റിനെ ഓഫീസിനകത്ത് വെട്ടിക്കൊന്നു. കറുവപ്പാടിയിലെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക് ഉസ്മാന്‍ ഹാജിയുടെ മകന്‍ അബ്ദുല്‍ ജലീല്‍ കറുവപ്പാടി (33) ആണ് കൊല്ലപ്പെട്ടത്. കേരള അതിര്‍ത്തിയിലെ ബായാറിനടുത്തുള്ള പഞ്ചായത്താണ് കറുവാപ്പടി. വ്യഴാഴ്ച രാവിലെ 11.30 മണിയോടെയാണ് സംഭവം. ബൈക്കിൽ മുഖം മറച്ചെത്തിയ സംഘം പഞ്ചായത്ത് ഓഫീസിലേക്ക് അതിക്രമിച്ച് കയറി ജലീലിനെ വെട്ടുകയായിരുന്നു. വെട്ടേറ്റ് ഓഫീസ് മുറിക്കുള്ളില്‍ വീണ ജലീലിനെ ഓഫീസിലെ മറ്റു ജീവനക്കാർ ദേര്‍ലക്കട്ട ആശുപത്രിയിലെത്തിച്ചങ്കിലും രക്ഷിക്കാനായില്ല. വിട്ട്‌ള പോലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.