പാനമ ഗേറ്റ് കേസില്‍ നവാസ് ഷെരീഫിനെതിരെ സംയുക്ത അന്വേഷണം

Thursday 20 April 2017 3:38 pm IST

ഇസ്ലാമാബാദ്: പാനമ ഗേറ്റ് കേസില്‍ പാക് പ്രധാനമന്ത്രി നവാസ് ഷെരീഫിനെതിരെ സംയുക്ത അന്വേഷണത്തിന് സുപ്രീംകോടതി ഉത്തരവിട്ടു. കള്ളപ്പണ ഇടപാടിലൂടെ ലണ്ടനില്‍ ഭൂമിയും ഫ്ലാറ്റും വാങ്ങിയെന്നാണ് നവാസ് ഷെരീഫിനെതിരെയുള്ള ആരോപണം. ഷെരീഫിനെതിരെ കേസെടുക്കമെന്നും അയോഗ്യനാക്കണമെന്നും ആവശ്യപ്പെട്ട് മുന്‍ ക്രിക്കറ്റ് താരവും പാകിസ്ഥാന്‍ തെഹ്രീക് ഇ ഇന്‍സാഫ് നേതാവുമായ ഇമ്രാന്‍ ഖാന്‍ അടക്കമുള്ളവര്‍ നല്‍കിയ ഹര്‍ജിയിലാണ് കോടതിയുടെ ഉത്തരവ്. രണ്ടുമാസത്തിനകം റിപ്പോര്‍ട്ട് നല്‍കണമെന്നും കോടതി അറിയിച്ചു. ഷരീഫിന്റെ രണ്ടുമക്കളും അന്വേഷണസംഘത്തിനു മുന്നില്‍ ഹാജരാവണമെന്ന് നിര്‍ദേശം നകിയിട്ടുണ്ട്. ഷെരീഫ് പാര്‍ലമെന്റിനെ തെറ്റിദ്ധരിച്ചിച്ചെന്ന പരാതിയാണ് സുപ്രീംകോടതി പരിഗണിച്ചത്. പാനമരേഖകള്‍ പുറത്തായതോടെയാണ് ഇടപാടുകള്‍ തെളിഞ്ഞത്. ഷരീഫിന്റെ മൂന്ന് മക്കള്‍ക്കും വിദേശ കമ്പനികളില്‍ അനധികൃത നിക്ഷേപമുണ്ടെന്നാണ് പറയുന്നത്. 11.5 മില്യണിന്റെ നികുതി വെട്ടിപ്പ് സംബന്ധിച്ച ആരോപണമാണ് മൂവര്‍ക്കുമെതിരെ ഉയര്‍ന്നിരിക്കുന്നത്. നവാസ് ഷെരീഫിന് 200 കോടി രൂപയുടെ ആസ്തിയുണ്ടെന്നും പാകിസ്ഥാനിലെ ഏറ്റവും ധനികരായ രാഷ്ട്രീയക്കാരില്‍ ഒരാളാണ് ഷെരീഫെന്നും രേഖകള്‍ പറയുന്നു. നാല് വര്‍ഷത്തിനിടെ ഷെരീഫിന്റെ ആസ്തിയില്‍ 100 കോടി രൂപയുടെ വര്‍ദ്ധനവുണ്ടായെന്നും കണക്കുകള്‍ ചൂണ്ടിക്കാട്ടുന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.