കണ്ണൂര്‍: സത്യസായി ബാബയുടെ സ്വധാമ പ്രവേശനദിനം കണ്ണൂര്‍ ജില്ല സത്യസായി സേവാ സംഘടനയുടെ ആഭിമുഖ്യത്തില്‍ 24ന് വിവിധ പരിപാടികളോടെ ആഘോഷിക്കും. കണ്ണൂര്‍ ചേമ്പര്‍ ഹാളില്‍ വൈകിട്ട് 3മുതല്‍ 9 വരയാണ് പരിപാടി നടക്കുന്നത്.
3ന് വേദജപം, 4ന് സര്‍വ്വധര്‍മ്മ ഭജന, 5ന് നടക്കുന്ന പൊതുസമ്മേളനത്തില്‍ എസ്എസ്എസ്എസ്ഒ ജില്ലാ പ്രസിഡന്റ് ഡോ.വിനയന് ഉത്തമന് അദ്ധ്യക്ഷത വഹിക്കും. കണ്ണൂര്‍ യൂണിവേഴ്സിറ്റി രജിസ്ട്രാര്‍ ഡോ.ബാലചന്ദ്രന് കീഴോത്ത് ഉദ്ഘാടനം ചെയ്യും. പ്രശസ്ത സാഹിത്യകാരന് പി.ആര്.നാഥന് മുഖ്യപ്രഭാഷണം നടത്തും. 7ന് സായി പ്രേമതരംഗിണിയുടെ ഭജന്‍സന്ധ്യ, 9ന് മംഗള ആരതി എന്നിവ നടക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: