കണ്ണൂര്‍: സ്വാകാര്യ കെട്ടിട നിര്‍മ്മാണ രംഗത്ത് കരാര്‍ അടിസ്ഥാനത്തില്‍ പ്രവര്‍ത്തിക്കുന്ന കരാറുകാരുടെ സംഘടനയായ പ്രൈവറ്റ് ബില്‍ഡിംഗ് കോണ്‍ട്രാക്റ്റേഴ്സ് അസോസിയേഷന് ജില്ലാ കണ്വെന്ഷന് 23 ന് കൂത്തുപറമ്പ് ടൗണ്‍ഹാളില്‍ നടക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. രാവിലെ 10 മണിക്ക് ആരോഗ്യ മന്ത്രി കെ.കെ.ശൈലജ ഉദ്ഘാടനം ചെയ്യും. കേരള സംസ്ഥാന സിസി ആന്റ് ആര്‍സി കോര്പ്പറേഷന് ചെയര്‍മാനായി നിയമിതനായ അസോസിയേഷന് സംസ്ഥാന സെക്രട്ടറി മത്തായി ചാക്കോയ്ക്ക് കണ്‍വെന്‍ഷനില്‍വെച്ച് സ്വീകരണം നല്‍കും. നിര്‍മ്മാണ വസ്തുക്കളുടെ ക്ഷാമവും അതിരൂക്ഷമായ വിലക്കയറ്റവും നിര്‍മ്മാണ മേഖലയെ തകര്‍ത്തിരിക്കുകയാണെന്ന് ഭാരവാഹികള്‍ പറഞ്ഞു. വാര്‍ത്താ സമ്മേളനത്തില്‍ ടി.മനോഹരന്, സി.മോഹനന്, സി.വി.ശശി, എ.ദാസന് എന്നിവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: