കണ്ണൂര്‍: കണ്ണൂര്‍ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന എക്സ് സര്‍വ്വീസ്മെന്‍ അക്കാദമി ഓഫ് കരിയര്‍ ട്രെയിനിംഗ് ഡിവിഷന് കല്‍പ്പറ്റയില്‍ നടക്കുന്ന വ്യോമസേന റാലിക്കുളള ഫിസിക്കല്‍ ടെസ്റ്റിനും എഴുത്തു പരീക്ഷയ്ക്കുമുളള പരിശിലനം നല്‍കുമെന്ന് അക്കാദമി അധികൃതര്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. മെയ് 24 നാണ് കല്‍പ്പറ്റയില്‍ വ്യോമസേന റാലി നടക്കുന്നത്. പരിശീലന പരിപാടിയില്‍ പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ കണ്ണൂര്‍ കവിതാ തിയ്യറ്ററിനു സമീപം ജൂബിലി ബസാറില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനവുമായി ബന്ധപ്പെടണമെന്ന് ഇവര്‍ പറഞ്ഞു. വാര്‍ത്താ സമ്മേളനത്തില്‍ കെ.പ്രേമരാജന്‍, കെ.പി.സത്യന്, കെ.പ്രകാശന്,എം.മിഥുന് എന്നിവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: