കാര്‍ത്തികപുരം: കാര്‍ത്തികപുരം ജിവിഎച്ച്എസ്എസ് സ്കൂള്‍ കൗമ്പൗണ്ടിലുള്ള കരിങ്കല്ലുകള്‍ പൊട്ടിച്ച്കടത്തിയ സ്വകാര്യ വ്യക്തികള്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്ന് ബിജെപി ഉദയഗിരി പഞ്ചായത്ത് കമ്മറ്റി ആവശ്യപ്പെട്ടു. പഞ്ചായത്തിലെ വിവിധ ഭാഗങ്ങളില്‍ സര്‍ക്കാര്‍ ഭൂമി നിയമം ലംഘിച്ച് വ്യാപകമായ രീതിയില്‍ കൈവശപ്പെടുത്തുയിട്ടും നടപടികള്‍ സ്വീകരിക്കാന്‍ അധികൃതര്‍ തയ്യാറായിട്ടില്ല. ഇതുസംബന്ധിച്ച് ബിജെപി ഉദയഗിരി മണ്ഡലം കമ്മറ്റി ജില്ലാ കലക്ടര്‍ക്ക് പരാതി നല്കി. കാര്ത്തികപുരത്തുചേര്ന്ന പ്രതിഷേധ യോഗത്തില്‍ ബിജെപി ഉദയഗിരി പഞ്ചായത്ത് പ്രസിഡണ്ട് ജയലാല്‍ സ്വാഗതവും മോഹനന് കാട്ടുമറ്റത്തില്‍ നന്ദിയും പറഞ്ഞു. മനോജ് കുട്ടിനാല്, നിയോജകമണ്ഡലം സെക്രട്ടറി രഘു, കെ.ശ്രീനാഥ് എന്നിവര്‍ പ്രസംഗിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: